നേട്ടങ്ങൾ
സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമ പഞ്ചായത്ത് തലത്തിൽ വിപുലമായ തൊഴിൽ മേള സംഘടിപ്പിച്ച് മാതൃകയായത് എടരിക്കോട് ഗ്രാമ പഞ്ചായത്താണ്. ഏകദേശം ആയിരത്തോളം തൊഴിൽ അന്വേഷകർ പങ്കെടുത്ത ഈ തൊഴിൽ മേള യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങളുടെ വാതിൽ തുറന്നുകൊടുത്തു. വിവിധ സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും പങ്കെടുത്ത മേളയിൽ നിരവധി പേർക്ക് നേരിട്ടുള്ള അഭിമുഖങ്ങളിലും തൊഴിൽ സാധ്യതകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ തൊഴിൽ സൃഷ്ടിക്കാനും യുവജനങ്ങളെ ശക്തിപ്പെടുത്താനും കഴിയുമെന്ന് എടരിക്കോട് ഗ്രാമ പഞ്ചായത്ത് തെളിയിച്ചിരിക്കുകയാണ്. ഈ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും ഫേസ്ബുക്കിലൂടെ ആശംസകൾ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള സംരംഭങ്ങൾ കൂടുതൽ വ്യാപകമാകുന്നത് നാട്ടിലെ യുവജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.